video song

പ്രണയം പങ്കുവെച്ച് ബൊമ്മിയും മാരനും-‘കാട്ടു പയലേ’ വീഡിയോ ഗാനം

ഒടിടി റിലീസുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സൂര്യ നായകനായ ‘സൂരറൈ പോട്ര്’. ചിത്രത്തിനൊപ്പം പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ലിറിക്കൽ വീഡിയോയിലൂടെ തന്നെ ആളുകൾ ഹൃദയത്തിലേറ്റിയ 'കാട്ടു പയലേ' എന്ന ഗാനത്തിന്റെ വീഡിയോ എത്തിയിരിക്കുകയാണ്. നെടുമാരന്റെയും ബൊമ്മിയുടെയും പ്രണയമാണ് കാട്ടു പയലേ ഗാനത്തിന്റെ പ്രത്യേകത. സൂര്യയും അപർണ ബാലമുരളിയുമാണ് ഗാനരംഗത്തിലുള്ളത്....

‘മൂക്കുത്തി അമ്മനായി’ നയന്‍താര; വീഡിയോ ഗാനം

നയന്‍ താര കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് മൂക്കുത്തി അമ്മന്‍. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പാ വിജയിയുടേതാണ് ഗാനത്തിലെ വരികള്‍. ആര്‍ എല്‍ ഈശ്വരിയാണ് ആലാപനം. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തേയാണ് നയന്‍താര അവതരിപ്പിക്കുന്നത്....

കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ പെര്‍ഫ്യൂം-ലെ ഗാനം: വീഡിയോ

പാട്ട് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കെ എസ് ചിത്രയുടെ ശബ്ദം. മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെ ആ സ്വരമാധുരി ആസ്വാദക മനസ്സുകളില്‍ പെയ്തിറങ്ങുന്നു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ സ്വരമാധുരിയില്‍ മനോഹരമായ ഒരു ഗാനം കൂടി എത്തി. പെര്‍ഫ്യൂം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ തുടങ്ങിയവര്‍...

കേട്ടുമതിവരില്ല ബാക്ക് പാക്കേഴ്‌സിലെ ഈ ‘ഓമനത്തിങ്കള്‍’ ഗാനം: വീഡിയോ

കാളിദാസ് ജയറാം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഓമനത്തിങ്കള്‍ കിടവോ എന്ന ഗാനമാണ് പുറത്തെത്തിയത്. മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന താരാട്ടുപാട്ടാണ് ഓമനത്തിങ്കള്‍ കിടവോ… എന്നത്. ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ക്ക് മ്യൂസിക് അറേഞ്ച്‌മെന്റ് നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത്...

ഋതുക്കളായി പ്രണയം പങ്കുവെച്ച് സ്വാസികയും നിരഞ്ജനും- ശ്രദ്ധ നേടി ‘ആരു നീ’ ഗാനം

നിരഞ്ജൻ നായർ, സ്വാസിക വിജയ് എന്നിവർ നായികാ നായകന്മാരായി അഭിനയിച്ച റിതു എന്ന ഷോർട്ട് ഫിലിമിലെ ആദ്യ ഗാനമെത്തി. 'ആരു നീ..', എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ് കെ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗോപിക നിരഞ്ജൻ നിർമ്മിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് റിഖിൽ രവീന്ദ്രനാണ്. പൃഥ്വിരാജ് തറവാടി സംഗീതം പകർന്ന ഗാനം...

പാടാത്തവരും ഏറ്റുപാടുന്ന ഒരു ജാസി ഗിഫ്റ്റ് മാജിക് – ശ്രദ്ധേയമായി ‘ചിരി’യിലെ ഗാനം

തമാശയുടെ മേമ്പൊടിയുമായി ജോസഫ്‌ പി കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിരി. ഷൈൻ ടൊം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ, അനീഷ്‌ ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്നചിത്രം ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 'ചിരി'യിലെ രണ്ടാമത്തെ വീഡിയോ...

ആത്മാവിൽതൊട്ട് ‘ഞാൻ പ്രകാശനി’ലെ പുതിയ വീഡിയോ ​ഗാനം

മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുകയാണ് 'ഞാൻ പ്രകാശൻ' എന്ന ചിത്രം. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിലാണ് ഞാൻ പ്രകാശനിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ ഒരു ​ഗാനത്തിനാണ് ആരാധകർ കൈയടിക്കുന്നത്. 'ആത്മാവിൻ ആകാശത്താരോ...' എന്നു തുടങ്ങുന്ന...

ഇല്ലാത്ത കാശിന് ഞാന്‍ വാങ്ങിയ മാല; സകലകലാശാലയിലെ ആദ്യ വീഡിയോ ഗാനം

കലാലയത്തിന്റെ കഥ രസകരമായി പറയുന്ന ചിത്രമാണ് 'സകലകലാശാല'. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും പുറത്തെത്തി. 'ഇല്ലാത്ത കാശിന് ഞാന്‍ വാങ്ങിയ മാല...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് ഗാനം റിലീസ് ചെയ്തത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ബെന്നി ദയാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. എബി ടോം സിറിയക് ആണ്...

‘മുല്ല’യുടെ കഥ പറഞ്ഞ് ജോബ് കുര്യന്റെ പാട്ട്; വീഡിയോ കാണാം

മുല്ലച്ചെടയും മുല്ലപ്പൂക്കളുമൊക്കെ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. മുല്ലയും ജീവിതവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് ജോബ് കുര്യന്റെ 'മുല്ല' എന്ന പുതിയ വീഡിയോ ഗാനം. ജോബ് കുര്യന്‍ തന്നെയാണ് യൂട്യൂബില്‍ ഗാനം പങ്കുവെച്ചതും. ഒരു ചെറു കുറിപ്പോടുകൂടിയാണ് ജോബ് കുര്യന്‍ വീഡിയോ ഗാനം പങ്കുവെച്ചത്. തന്റെ ജീവിതത്തിലുടനീളം മുല്ലയുടെ സ്വാധീനം അനുഭവിക്കാറുണ്ടെന്നു പറഞ്ഞാണ് ജോബിന്റെ കുറിപ്പ് ആരംഭിക്കുന്നത്....

ലൊക്കേഷന്‍ കാഴ്ചകളുമായി നാഗാര്‍ജുന നായകനായെത്തുന്ന ‘ദേവദാസി’ലെ ഗാനം

തെലുങ്കിലെ നിത്യഹരിത നായകന്‍ നാഗാര്‍ജുന നായകനായെത്തുന്ന 'ദേവദാസ്' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തു വിട്ടു. ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളും ഗാനത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഹേയ് ബാബു...' എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കാര്‍ത്തിക്കും രമ്യ ബെഹ്‌റയും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. രാമജോ ഗയ്യ ശാസ്ത്രികളുടേതാണ് വരികള്‍. മണി ശര്‍മ്മയാണ്...

Latest News

കുടുംബചിത്രവുമായി ഖാലിദ് റഹ്മാൻ; ഷൈൻ ടോം ചാക്കോയും രജിഷയും ഒന്നിക്കുന്ന ‘ലൗ’, ടീസർ

രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം...