കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി പച്ച മീൻ; അറുപത് ദിവസം കടലിൽ കുടുങ്ങി സഞ്ചാരിയും നായയും

July 17, 2023

മോശം കാലാവസ്ഥയിൽ ബോട്ട് കേടായതിനെത്തുടർന്ന് സഞ്ചാരിയും നായയും കടലിൽ കുടുങ്ങി. പസഫിക് സമുദ്രത്തിൽ രണ്ട് മാസമാണ് ഇരുവരും ചെലവഴിച്ചത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഇവര്‍ സഞ്ചരിച്ച ബോട്ട് തകരുകയായിരുന്നു. അന്‍പത്തിയൊന്നുകാരനായ ടിം ഷാഡോക്കും അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് കടലില്‍ അറുപത് ദിവസത്തോളം കുടുങ്ങിയത്. മഴവെള്ളം കുടിച്ചും പച്ചമീന്‍ ഭക്ഷിച്ചുമാണ് ഇരുവരും ഇത്രയും ദിവസം ബോട്ടിൽ കഴിച്ചുകൂട്ടിയത്.

ഒടുവിൽ കടലില്‍ മീന്‍പിടിക്കാനെത്തിയ മെക്സിക്കന്‍ മത്സ്യബന്ധന ബോട്ടിന്റെ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് ഇവരെ കണ്ടെത്തിയതും രക്ഷിച്ചതും. വളരെ ക്ഷീണിതരായാണ് ഇരുവരെയും കണ്ടെത്തിയത്. ഇവരെ കണ്ടെത്തിയ ഉടനെ തന്നെ ബോട്ടിലുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

വളരെ കഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഏറെ പ്രയാസങ്ങൾ അനുഭവിച്ചെന്നും ഷാഡോക്ക് പ്രതികരിച്ചു. ആരും തന്നെ കൂടെയില്ലാതെ ഇത്രയും ദിവസങ്ങൾ കടലിൽ കഴിഞ്ഞതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്നും ഷാഡോക്ക് പറഞ്ഞു. ശരിയായ വിശ്രമവും ഭക്ഷണവും ആവശ്യമുണ്ടെന്നും താന്‍ ആരോഗ്യവാനാണെന്നും ഷാഡോക്ക് കൂട്ടിച്ചേര്‍ത്തു.

Story highlights – Australian man, dog lost at sea for 60 days, survived on rainwater, raw fish