‘ഡ്രാമാ’ ഒരു സാധാരണ കുടുംബചിത്രം വിശേഷങ്ങൾ അറിയാം….

രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിമാണ് ഡ്രാമാ. ഡ്രാമാ ഒരു സാധാരണ കുടുംബചിത്രമാണെന്നും ആക്ഷൻ, റൊമാൻസ് എന്നിവയൊന്നും ചിത്രത്തിലുണ്ടാവില്ലെന്നും ഡ്രാമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. സേതു തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ലണ്ടനില്‍ ഉള്ള തന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്‌കാരവുമാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വളരെ ലിമിറ്റഡ് സ്‌പേസില്‍ നിന്ന് കഥ പറയുന്ന കോമഡി എന്റെര്‍റ്റൈനെര്‍ ആണിതെന്നു സൂചനയുണ്ട്. വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻ ലാലിനൊപ്പം മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശാ ശരത്, കനിഹ, കോമൾ ശർമ്മ, അരുന്ധതി നാഗ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.