തമിഴകം കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നന്‍ ചിത്രം ‘കാല’ റിലീസ് ചെയ്തു

June 7, 2018

ആരാധകർ കാത്തിരുന്ന സ്റ്റൈൽ മന്നൻ, രജനി കാന്ത് ചിത്രം ‘കാല’ റിലീസ് ചെയ്തു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച പ്രതികരണമാണ് നൽകിയിരിക്കുന്നത്. രജനി കാന്തിനൊപ്പം ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമുദ്രക്കനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

കബാലിക്ക് ശേഷം രജനികാന്ത്- പാ രഞ്ജിത്ത്  കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ‘കാല’. കരികാലൻ എന്ന ടാഗ്‌ലൈനുമായെത്തുന്ന ചിത്രം മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നത്.

സന്തോഷ് നാരായണൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിലെ  സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്രഹ്മണ്യനാണ്. ധനുഷ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷന്‍ചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്.