ഗരുഡ വാഹനത്തിൽ ആകാശത്തിൽ നിന്നൊരു മാസ് എൻട്രി; കല്യാണ വീഡിയോ കാണാം…

വിവാഹം എത്രത്തോളം വിത്യസ്ഥമാക്കാമെന്ന് ചിന്തിക്കുന്നവരാണ് ഉത്തരേന്ത്യക്കാർ. കുതിരപ്പുറത്തും ആനപ്പുറത്തുമൊക്കെ വന്നിറങ്ങുന്ന വധു വരന്മാർ കല്യാണ വീഡിയോകളിൽ സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ വളരെ വ്യത്യസ്ഥമായ രീതിയിൽ ഗരുഡന്റെ പുറത്തുനിന്ന് വധു വരന്മാർ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

അതിമനോഹരമായ രീതിയിൽ അലങ്കരിച്ച ഒരു ഗരുഡ രൂപത്തിലുള്ള വാഹനത്തിലാണ് ഇരുവരും കല്യാണ മണ്ഡപത്തിലേക്ക് വന്നിറങ്ങുന്നത്. കല്യാണത്തിന് എത്തിയ ആളുകൾക്കിടയിലേക്ക് അതിസാഹസികമായ രീതിയിലാണ് വധുവും വരനും എത്തുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിറ്റായ വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആശംസകൾ നൽകിയത്.

വധു വരന്മാരുടെ ഈ സാഹസികതയെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ ആളുകൾ എത്തിയിരുന്നു. ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ ആകാശത്തുനിന്നും ഗരുഡ വാഹനത്തിൽ  വന്നിറങ്ങുന്ന വധു വരന്മാരുടെ വീഡിയോ കാണാം..