‘ഇബ്‌ലീസി’ന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ…

July 20, 2018

ആസിഫ് അലിയെ നായകനാക്കി വി എസ് രോഹിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇബ്‌ലീസ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ആദ്യ ഷോ കണ്ടതിന് ശേഷം നിരവധി താരങ്ങൾ… വീഡിയോ കാണാം..

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  സംവിധായകൻ  രോഹിതും സമീർ അബ്ദുലും ചേർന്നാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് ആസിഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഇബ്‌ലീസ്‌. മഡോണ സെബാസ്റ്റ്യൻ നായികയായെത്തുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ ജോർജാണ് ഛായാഗ്രഹണം.

അതേ സമയം ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇന്നലെ ആസിഫ് അലി എത്തിയിരുന്നു..വിശേഷങ്ങൾ അറിയാം….

”ഇബിലീസ് ഒരു ഔട്ട് ആന്‍ഡ് ഔട്ട് കോമഡി സിനിമയാണ്. ഒരു സാങ്കല്‍പ്പിക ഗ്രാമവും അവിടത്തെ കുറെ വിശ്വാസങ്ങളും അവിടുത്തെ കഥാപാത്രങ്ങള്‍ എന്നിവയൊക്കെയാണ് ഇബിലീസ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചെയ്തതും രോഹിതിന്റെ ഒപ്പമാണ്. അതും ഒരു ഔട്ട് ഓഫ് ദി ബോക്‌സ് സിനിമ ആയിരുന്നു. ഇബിലീസ് പിറന്നതും ആ സൗഹൃദക്കൂട്ടില്‍ നിന്നു തന്നെയാണ്. ഈ സിനിമയില്‍ എഡിറ്റര്‍ മാത്രമാണ് പുതിയ ടെക്‌നീഷ്യന്‍. ഓമനക്കുട്ടനില്‍ വളരെ ഇന്‍ട്രോവെര്‍ട്ട് ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രോഹിതിന് വളരെ വ്യക്തത ഉണ്ടായിരുന്നു എങ്ങനെ ആയിരിക്കണം ഓമനക്കുട്ടന്‍ എന്നത്. സംസാരവും പെരുമാറ്റവും വരെ വ്യത്യസ്തം. ബി ടെക്കിൽ  നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇബിലീസ്. ബിടെക്കിലെ ആനന്ദില്‍ നിന്നും ഇബിലീസിലെ വൈശാഖന്‍ എന്ന നായകനിലേക്ക് എത്താന്‍ 12 വയസ്സാണ് കുറയ്‌ക്കേണ്ടിയിരുന്നത്. ഒരു പയ്യനിലേക്ക് എത്താന്‍ വേണ്ടി നടത്തിയ തയ്യാറെടുപ്പും കഥാപാത്രത്തെ പഠിക്കലും എല്ലാം വളരെ ആവേശത്തോടെയാണ് ചെയ്തത്.’’  ആസിഫ് അലി പറഞ്ഞു നിർത്തി.

അടുത്തിടെ  പുറത്തിറങ്ങിയ ചിത്രത്തിലെ  വീഡിയോ ഗാനമാണ് ഇപ്പോൾ യു ട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഗാനം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ നാലു ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.  കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി, ആസിഫ് അലി, മഡോണ തുടങ്ങി നിരവധി താരങ്ങളാണ് ഇബ്‌ലീസിന്റെ ഓഡിയോ ലോഞ്ചിങിന് കഴിഞ്ഞ ദിവസം എത്തിയത്.