അവസാന ചിത്രത്തിലും പ്രേക്ഷകരെ ചിരിപ്പിച്ച് കൽപന; മോഷ്‌ടാവായി കല്പന എത്തുന്ന ചിത്രം ‘ഇഡ്‌ലി’തിയേറ്ററുകളിലേക്ക്…

July 6, 2018

നടി കല്‍പ്പനയുടെ അവസാനചിത്രം ഇഡ്‌ലി തീയേറ്ററുകളിലേക്ക്. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 28 ന് തീയേറ്ററുകളിലെത്തും. ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. കോമഡി എന്റർറ്റൈനെർ ആയ ചിത്രത്തില്‍ ഇന്‍ബ, ട്വിങ്കിള്‍, ലില്ലി,  എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്.

മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ളി എന്ന ചിത്രത്തിലായിരുന്നു. ചാർളി എന്ന സിനിമയിലെ ക്വീൻ മേരി എന്ന കഥാപാത്രം ചെറിയതായിരുന്നെങ്കിലും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ച കല്‍പ്പന ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

സിനിമ തിയേറ്ററിലെത്തുമ്പോള്‍ കല്‍പ്പനയുടെ വിയോഗമാണ് തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതെന്നും കല്‍പ്പന എന്നും  ഒരു കുസൃതിയായിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സെറ്റില്‍ ഞങ്ങള്‍ ഏറെ ആസ്വദിച്ചത് അവരുടെ സാന്നിധ്യമായിരുന്നു.