‘നീരാളി പിടുത്തം’ പാട്ടിന്റെ മേക്കിങ് വീഡിയോ കാണാം…

July 13, 2018

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയുന്ന പുതിയ ചിത്രം നീരാളി ഇന്ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രത്തിലെ നീരാളി പിടുത്തം എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവാസി ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്.

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്.

സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.