സിനിമ സെറ്റിൽ താരമായി തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ്…

തമിഴ് സിനിമാ സെറ്റ് ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണ്.. സിനിമ ചിത്രീകരണത്തിന് ശേഷം സെറ്റിലുള്ള എല്ലാവർക്കും  സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കുന്ന രീതിയും തമിഴ് സിനിമ ലോകത്ത് പതിവാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയ നായിക കീർത്തി സുരേഷ്…

വിശാൽ നായകനായ ‘സണ്ടകോഴി’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ അവസാനദിനമാണ്  കീർത്തി ഏവരെയും ഞെട്ടിച്ച് രംഗത്തെത്തിയത്. സെറ്റിലുണ്ടായിരുന്ന എല്ലാവർക്കും സ്വർണ്ണ നാണയം  നൽകിയാണ് കീർത്തി വ്യത്യസ്ഥയായത്. സംവിധായകനും നായകനും ഉൾപ്പടെ സെറ്റിലെ 150ഓളം ആളുകൾക്കാണ് ഒരു ഗ്രാം വീതമുള്ള സ്വർണ്ണ നാണയം താരം നൽകിയത്.

സെറ്റിലെ മുഴുവൻ ആളുകളുടെയും പ്രിയങ്കരിയായി മാറിയ കീർത്തിയുടെ ഡെഡിക്കേഷനും ആത്മാർത്ഥയും സെറ്റിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ അവസാന ദിവസം സെറ്റിലെ ആളുകൾ താരത്തിന് വേണ്ടി പ്രത്യേകമായി കേക്ക് മുറിച്ചും പാട്ടുപാടിയും സെറ്റ് കൂടുതൽ മനോഹരമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഉടനെ നിരവധി ആളുകളാണ് താരത്തെ കാണാനും പരിചയപ്പെടാനുമായി രംഗത്തെത്തിയത്.