ലോകകപ്പിന്റെ നിറുകയിൽ ഇന്ത്യ മുത്തമിട്ട നിമിഷങ്ങൾ വെള്ളിത്തിരയിലേക്ക്; മുഖ്യകഥാപാത്രമായി സൂപ്പർ താരങ്ങൾ

1983 ലോകകപ്പിന്റെ നെറുകയിൽ ഇന്ത്യ മുത്തമിട്ട മനോഹര നിമിഷങ്ങൾ…ഇന്ത്യയുടെ ചരിത്രത്തിൽ  ഏറ്റവുമധികം അഭിമാന മുഹൂർത്തങ്ങളായിരുന്നു ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയ ആ മനോഹര  നിമിഷങ്ങൾ. ഈ അഭിമാന നിമിഷങ്ങൾ വെള്ളിത്തിരയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് സിനിമാലോകം. ഇന്ത്യയുടെ ഈ പ്രിയപ്പെട്ട മുഹൂർത്തങ്ങൾ സിനിമയാകുന്നുവെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു..’83’ എന്ന പേരില്‍ കബീര്‍ഖാൻ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് രൺവീർ സിംഗാണ്. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കപില്‍ദേവിന്റെ റോളിലാണ്  രണ്‍വീര്‍ സിങ് എത്തുന്നത്.

അതേസമയം തെന്നിന്ത്യന്‍ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകം. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള അല്ലു അർജുൻ ചിത്രത്തിൽ മുഖ്യകഥാപത്രമായി എത്തുന്നുവെന്ന വാർത്തയാണ് തെന്നിന്ത്യൻ സിനിമാ ലോകത്തിൽ  ആവേശം കൊള്ളിക്കുന്നത്. വിന്‍ഡീസിനെതിരായ ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി 38 റണ്‍സെടുത്ത ശ്രീകാന്തിന്റെ റോളിലാണ് അല്ലു അർജുൻ എത്തുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

1983 എന്ന പേരിൽ മലയാളത്തിൽ നിവിൻ പോളിയെ നായകനാക്കി ഒരു ചിത്രം എടുത്തിരുന്നു. കരിക്കാട് പ്രമേയമാക്കി ചിത്രീയേകരിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് മലയാളത്തിൽ നിന്നും ലഭിച്ചത്. അതേസമയം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയ ആ നിമിമിഷങ്ങൾ വെള്ളിത്തിരയിൽ എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.