കുതിച്ച് പാഞ്ഞ് ‘തീവണ്ടി’; യൂട്യൂബിൽ തരംഗമായ ടോവിനോയുടെ പ്രണയഗാനം പിന്നിട്ടത് രണ്ടുകോടിയിലേറെ കാഴ്ചക്കാർ

September 14, 2018

ടോവിനോ തോമസ് നായകനായെത്തി പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രമാണ് തീവണ്ടി. മികച്ച പ്രതികരണങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ ഗാനവും സൂപ്പർ ഹിറ്റായിരിക്കുകയാണ്.  ‘ജീവംശയമായി’ എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം ആരാധകരുള്ള ഗാനം  ഗൂഡ്വിൽ എന്റർടൈൻമെൻറ്സ് യൂട്യൂബിലൂടെയാണ്  പുറത്തുവിട്ടത്. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

നിറയെ ആരാധകരുള്ള ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.

ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുള്ളിൽ ആറു ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഗാനം കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ലിസിറ്റിൽ രണ്ടാമതുള്ള ഗാനത്തിന് ഇപ്പോൾ രണ്ട് കോടിയിലധികമാണ് കാഴ്ചക്കാർ ഉള്ളത്.