ദാ, വന്നു ദേ, പോയി; മിന്നല്‍പ്പിണര്‍ പോലെ ധോണിയുടെ സ്റ്റംപിങ്: വീഡിയോ കാണാം

September 26, 2018

കളിക്കളത്തില്‍ കിടിലന്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന പോരാട്ടത്തില്‍ ധോണി കാഴ്ചവെച്ച ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. മിന്നല്‍പ്പിളര്‍പ്പോലെ വേഗത്തില്‍ സ്റ്റംപിംഗ് ചെയ്യുന്ന ധോണിയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അഫ്ഗാന് എതിരെ നടന്ന പോരാട്ടത്തില്‍ രണ്ട് സ്റ്റംപിംഗാണ് ധോണി എടുത്തത്. രണ്ടും സ്റ്റംപിംഗിലും ധോണിയുടെ വേഗം എടുത്തുപറയേണ്ടതുതന്നെ. അഹ്മദിയെയാണ് ആദ്യ സ്റ്റംപിംഗില്‍ ധോണി പുറത്താക്കിയത്. ജഡേജയുടെ പന്ത് തൊടുത്തുവിടാന്‍ അഹ്മദി നോക്കിയെങ്കിലും നടന്നില്ല. ധോണിയുടെ കൈക്കുമ്പിളിലെത്തിയ പന്ത് സെക്കന്റുകള്‍ക്കുള്ളില്‍ ബെയ്ല്‍സ് ഇളക്കി.

ഹഷ്മദുള്ള ഷഹീദിയെയും മികച്ച സ്റ്റംപിങ്ങില്‍ ധോണി പുറത്താക്കി. കുല്‍ദീപ് യാദാവിന്റേതായിരുന്നു ബൗളിംഗ്. രണ്ടു സ്റ്റംപിങിലും ധോണിയുടേത് അവിശ്വസനീയ വേഗം തന്നെയായിരുന്നു. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് ധോണിയുടെ സ്റ്റംപിംഗ് വീഡിയോ.