പ്രണയം പറഞ്ഞ് വിനീത്; ‘മാധവീയം’ തിയേറ്ററുകളിലേക്ക്

October 31, 2018

ഒരിടവേളയ്ക്ക് ശേഷം വിനീത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാധവീയം അനശ്വര പ്രണയത്തിന്റെ ക്യാൻവാസിൽ സാമൂഹിക പ്രതിബദ്ധത   വരച്ചുകാണിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തേജസ് പെരുംമണ്ണയാണ്.  ഗാന രചയിതാവും സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്ന് തിരക്കഥ തയാറാക്കിയിരിക്കുന്ന ചിത്രം നവംബർ 23 ന് തിയേറ്ററുകളിൽ എത്തും.

നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് വേഷമിടുന്നത്. ബാബു നമ്ബൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂര്‍, ഗീതാവിജയന്‍, ലളിതശ്രീ, അംബിക മോഹന്‍ തുടങ്ങിയവരും  ചിത്രത്തതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

പ്രണയം മുഖ്യ പ്രമേയമാക്കിയുള്ള ചിത്രത്തിൽ പുതുമുഖ താരം പ്രണയയാണ് നായികയായി എത്തുന്നത്. പ്രണയത്തിൽ പുതുമ നിറഞ്ഞ ചിത്രമാണ് ഇതെന്നും, ആരും കൊതിക്കുന്ന പ്രണയമാണ് ചിത്രത്തിലെന്നും മാധവീയത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.