ചുവടുവെച്ച് അമിതാഭ് ബച്ചനും അമീർ ഖാനും; ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാനി’ലെ പുതിയ ഗാനം കാണാം

October 16, 2018

അമിതാഭ്‌ ബച്ചനും അമീർ ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാനി’ലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ഗാനം നിരവധി ആളുകളാണ് ഏറ്റെടുത്തത്. ‘വാഷമല്ലേ..’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനത്തിന് അമീർ ഖാനും അമിതാഭ്‌ ബച്ചനും ഒരുമിച്ച് ചുവടുകൾ വയ്ക്കുന്നതും കാണാം.

കടൽലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിഗ് ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിറയെ സസ്പെൻസുകൾ കാത്തുസൂക്ഷിക്കുന്ന ചിത്രത്തിൽ ബിഗ് ബൈക്കും അമീർ ഖാനുമൊപ്പം കത്രീന കൈഫ്,  ഫാത്തിമ സന ഷെയ്ഖ്, ജോണ് ക്ളീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്.

കടൽ കൊള്ളക്കാരനായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 1975  ലെ കഥ പറയുന്ന ചിത്രത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ എത്തിയതും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് മുഖ്യ പ്രമേയമായി എത്തുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം നിർവഹിക്കുന്ന ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പുറത്തുവരുന്ന ചിത്രത്തിൽ ഖുദാബക്ഷ് എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ബോളിവുഡിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ഈ വർഷം നവംബർ 8 ആം തിയതി ചിത്രം തിയേറ്ററുകളിൽ എത്തും.

സിനിമയുടെ ആരംഭം മുതൽ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറുകൾക്കും മറ്റും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഗാനം കാണാം..