വെല്ലുവിളികളെ സംഗീതംകൊണ്ട് തോല്‍പിച്ച് അനൂപ്; വീഡിയോ കാണാം

ജീവിതത്തിലെ വെല്ലുവിളികളോട് സംഗീതംകൊണ്ട് പോരാടുന്ന കലാകാരനാണ് അനുപ് അശോകന്‍. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തില്‍ വിധി തകര്‍ത്തെറിയാന്‍ ശ്രമിച്ച ഈ യുവാവിന്റെ ജീവിതം ഇന്ന് ചികിത്സയുടെ പിന്‍ബലത്തോടെയാണ് മുന്നോട്ടു നീങ്ങുന്നത്.

തൃശൂര്‍ ജില്ലയാണ് ഈ കലാകാരന്റെ സ്വദേശം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇദ്ദേഹത്തിന് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. കോമഡി ഉത്സവവേദിയിലെത്തിയ അനൂപ് ഏവരെയും അത്ഭുതപ്പെടുത്തി.