‘ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ സൂക്ഷിച്ച് നോക്കു’; ആരാധകനെ അത്ഭുതപ്പെടുത്തി ദിവ്യ ഉണ്ണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രവും ആരാധകരുമായുള്ള താരത്തിന്റെ ആശയവിനിമയവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് ദിവ്യ ഉണ്ണി  ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അത്തരമൊരു ചിത്രത്തിന് താഴെ ഒരു ആരാധകന്റെ ചോദ്യം, ഭര്‍ത്താവ് എവിടെ എന്നായിരുന്നു. ഇതിനുള്ള ദിവ്യ ഉണ്ണിയുടെ മറുപടി ഒരു ചിത്രത്തിനൊപ്പം എത്തി. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ എഴുതി. ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ ഈ ചിത്രം സൂം ചെയ്താല്‍ മതി.  ദിവ്യ ഉണ്ണി കൂളിംഗ് ഗ്ലാസ് വച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ഗ്ലാസില്‍ ഫോട്ടോഗ്രാഫറും പതിഞ്ഞിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. അഭിനേത്രിയായല്ല നര്‍ത്തകിയായാണ് താരമെത്തിയത്.നൃത്തവേദിയിലൂടെ സജീവമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ദിവ്യ ഉണ്ണിക്ക് പിന്നാലെ തന്നെ മകളായ മീനാക്ഷിയും നൃത്തത്തിന്റെ വഴിയെ സഞ്ചരിക്കുകയാണ്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

വിവാഹ ശേഷം അമേരിക്കയിലേക്ക് പോയപ്പോള്‍ അവിടെ നൃത്തവിദ്യാലയം തുടങ്ങിയിരുന്നു. അമ്മയുടെ വഴിയെ മകളും നൃത്തം അഭ്യസിച്ച് തുടങ്ങിയിരിക്കുകയാണ്. മകള്‍ക്ക് ചുവട് കാണിച്ചുകൊടുക്കുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു.  കുട്ടികൾക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മികച്ച അവസരം ലഭിച്ചാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നായിരിക്കും ആ തിരിച്ചുവരവെന്നറിനായായി കാത്തിരിക്കുകയാണ് ആരാധകര്‍..