ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ..

November 21, 2018

മഴ വില്ലനായി വന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യ ടി20 മത്സരത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. മഴ കാരണം 20 ൽ നിന്നും 17 ഓവറാക്കി കുറച്ച മത്സരത്തിൽ ഇന്ത്യക്ക് വിജയം നേടാൻ  174 റൺസ് എടുക്കണമായിരുന്നു. എന്നാൽ 169 റൺസ് എടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു.

നാല് ഓവറിൽ 35 റൺസ് എന്ന നിലയിൽ എട്ട് റൺസ് മാത്രം എടുത്ത് രോഹിത് ശർമ്മ പുറത്തായപ്പോൾ ഇന്ത്യക്കായി ശിഖർ ധവാൻ ലോകേഷ് രാഹുൽ കൂട്ടുകെട്ടിൽ 81 റൺസെടുത്തു. എന്നാൽ 13 റൺസ് നേടി ലോകേഷ് പുറത്തായപ്പോൾ കളിയിൽ പ്രവേശിച്ച കോഹ്‌ലിക്ക് നാല് റൺസ് മാത്രമെടുക്കാനെ കഴിഞ്ഞുള്ളു. വീണ്ടും 42 പന്തിൽ നിന്ന് 76 റൺസെടുത്ത ശിഖർ ധവാൻ മാത്രമാണ് കളിയിൽ മികച്ച സ്കോർ കരസ്ഥമാക്കിയത്.