നടി പ്രീത പ്രദീപിൻറെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..

December 18, 2018

സിനിമ- സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. വിവേക് വി നായരാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

നിരവധി സീരിയലുകളിൽ അഭിനയിച്ച പ്രീതയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ഫ്ലവേഴ്സ് ടി വിയിലെ മൂന്ന് മണി എന്ന സീരിയലിലെ കഥാപാത്രമാണ്.

സീരിയലുകളിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം  ‘അലമാര’, സൺഡേ ഹോളീഡേ, വിശ്വ വിഖ്യാതരായ പയ്യന്മാർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.