പട്ടുപാടി അർജുൻ, താളമിട്ട് ഹരിശ്രീ; വീഡിയോ കാണാം…

December 6, 2018

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകനെപോലെ തന്ന മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഒരുങ്ങുന്ന താരമാണ് ഹരിശ്രീയുടെ മകൻ അർജുൻ.‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു…

അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അർജുന്റെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ മേഖലയിലെ പ്രമുഖരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അർജുന്റെ വിവാഹം നടന്നിരുന്നു. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം അർജുൻ തന്റെ പ്രിയതമ നിഖിതയെ താലിചാർത്തിയത് സിനിമ ലോകം വൻ ആഘോഷമാക്കിയിരുന്നു. ഒക്ടോബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായനിഖിത ഗണേശാണ് വധു.

Read also: ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

വിവാഹ റിസപ്‌ഷനിൽ അർജുൻ പാടിയ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.’നെഞ്ചുക്കുൾ പെയ്തിടും മാമഴേ’ എന്ന ഗാനമാണ് റിസപ്‌ഷനിൽ അർജുൻ പ്രിയപ്പെട്ടവൾക്കായി പാടിയത്. അർജുന്റെ മനോഹര ഗാനത്തിന് ചുവടുവെച്ച് ഹരിശ്രീയും രംഗത്തെത്തിയിരുന്നു.