ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ ടീസർ എത്തുന്നു..

December 12, 2018

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ പുതിയ ടീസർ നാളെ പുറത്തിറങ്ങും. ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’.

Also read: ട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവ്; വൈറലായ ചിത്രങ്ങൾ കാണാം

പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്. ചിത്രത്തിൽ പ്രണവിനൊപ്പം പ്രാധാന  കഥാപാത്രമായി ഗോകുൽ സുരേഷും എത്തുന്നുണ്ട്.