ലോനപ്പനെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ; ലോനപ്പന്റെ മാമ്മോദീസയുടെ അടിപൊളി ട്രെയ്‌ലർ കാണാം..

December 23, 2018

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. റിലീസ് ചെയ്ത ഉടൻ തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.

ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ലോനപ്പന്റെ മാമ്മോദീസായുടെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത് അങ്കലാമിയിലാണ്. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്.

Read also: ജയറാമിനെ മാമ്മോദീസ മുക്കി ലിയോ, ‘ലോനപ്പന്റെ മാമ്മോദീസ’ ഉടൻ…

ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു മാള ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചമക്കുന്ന് എന്ന  ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്.