പോലീസുകാരനായി രൺവീർ സിംഗ് ; ‘സിംബ’യുടെ ട്രെയ്‌ലർ കാണാം…

December 3, 2018

ബോളിവുഡിന്റെ പ്രിയതാരം രൺവീർ സിങ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സിംബ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രൺവീർ സിങ് എത്തുന്നത്. ഏത് വിധേനയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന പോലീസുകാരനായി വേഷമിടുന്ന രൺവീർ പിന്നീട് നല്ലൊരു മനുഷ്യനായി മാറുന്നതാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനാണ് നായികയായി എത്തുന്നത്. അജയ് ദേവ് ​ഗൺ, സോനു സൂദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തനിക്ക് വളരെ അടുത്ത ഒരു കുട്ടി ബലാത്സം​ഗത്തിന് ഇരയാകുന്നതോടുകൂടി നല്ല വ്യക്തിയായി മാറുന്ന രൺവീർ പിന്നീട് ജോലിയിൽ വളരെ ഉത്തരവാദത്വമുള്ള ഉദ്യോഗസ്ഥനായി മാറുന്നതാണ് ചിത്രം.

2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ടെമ്പറി’ന്റെ റീമേക്കാണ് പുതിയ ചിത്രം. ചിത്രത്തിൽ ജൂനിയർ എൻ ടി ആറാണ് നായക വേഷത്തിൽ എത്തുന്നത്.