‘ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ’; ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഗാനം കാണാം..

January 11, 2019

ബോളിവുഡ് നിറസാന്നിധ്യം അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഇതിനോടകം അറുപത് ലക്ഷത്തിലധികം ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിൽ തരംഗമായിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം. അനില്‍ കപൂര്‍ നായകനായ 1942 എ ലൌവ് സ്റ്റോറി ചിത്രത്തിലെ ഗാനമാണ് റീമിക്സ് ചെയ്‍തിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു ഇതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്..ചിത്രം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും. ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കൂമാര്‍, ജൂഹി ചൗള എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക്, റജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ..

വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍. ഡി ബുമ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.  ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ ഒരു റൊമാന്റിക് കോമഡി ചിത്രമാണ്.