ആക്ഷൻ പറഞ്ഞ് അച്ഛൻ; ആടിത്തിമിർത്ത് കല്യാണിയും പ്രണവും

January 11, 2019

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത് പ്രിയദർശന്റെ മകൾ കല്യാണിയാണ്. ഇരുവരുടെയും കോമ്പിനേഷൻ സീനുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായാണ് ഇത്തവണ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനും പ്രണവ് മോഹൻലാലിനുമൊപ്പം സിദ്ധിഖ്, കല്യാണി തുടങ്ങി നിരവധി വമ്പൻ താരനിരകളും അണിനിരക്കുന്നുണ്ട്.

Read also: ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒരുങ്ങുന്നു; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.