നോവിന്റെ കായൽ കരയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മധുര സുന്ദര ഗാനം..; ‘മിഖായേലി’ലെ പാട്ട് കേൾക്കാം….

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് മിഖായേൽ. ചിത്രത്തിലെ ഒരു പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘നോവിന്റെ കായൽ കരയിലേക്ക്’ എന്ന ഗാനമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

സിത്താര ആലപിച്ച ഈ ഗാനം ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയതാണ്.

ഹനീഫ്  അദേനി  സംവിധായക വേഷത്തിലെത്തിയ ചിത്രത്തിൽ  നായകനായി നിവിൻ പോളിയാണ് വേഷമിടുന്നത്.  നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമാണ് മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിൽ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.