ആവേശം കൊള്ളിച്ച് ‘പേട്ട’യുടെ പുതിയ പ്രോമോ; ചിത്രം നാളെ തിയേറ്ററുകളിലേക്ക് ..

January 9, 2019

തമിഴ് സിനിമ ലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നാളെ തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന ചിത്രത്തിന്റെ പുതിയ പ്രോമോയാണ് ആരാധകരെ ആവേശം കൊള്ളിച്ച് പുറത്തുവന്നരിക്കുന്നത്.

രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ’മരണ മാസ്’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റൊരു ഗാനത്തെയും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

അതേസമയം ‘പേട്ട’യിലെ ‘മരണമാസ്’ എന്ന ഗാനം റിലീസ് ചെയ്യുന്നതിന് മുമ്പേയാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടത്. സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയില്‍ രജനീകാന്ത് എത്തുന്നത്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും.