പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ‘പേട്ട’; ചിത്രം മരണമാസെന്ന് ആരാധകർ..

January 10, 2019

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് രജനികാന്ത് ചിത്രം പേട്ട തീയേറ്ററുകളില്‍ എത്തി. മാസ് ഗെറ്റപ്പില്‍ എത്തുന്ന സ്റ്റൈൽ മന്നന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.തലൈവരുടെ  പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും പ്രകടനവും കണ്ട് സിനിമ  താരങ്ങളടക്കം നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

 


യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിർവഹിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷനാണ്.