കല്യാണമൊക്കെ ഇത്ര സിംപിളായോ..? വൈറലായി ഒരു ടിക് ടോക്; വീഡിയോ കാണാം…

പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവാഹം കഴിച്ചുവെന്നുള്ള വാർത്ത ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺകുട്ടി ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതായിരുന്നു വൈറലായ വീഡിയോ.

ഈ കുട്ടികൾക്ക് വിവാഹ പ്രായമായിട്ടില്ലായെന്നും ഇവരുടെ തീരുമാനം വളരെ അപക്വമാണെന്നും അഭിപ്രായപെട്ട് നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞ് ഇരുവരും വീട്ടിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മകന്‍ വിവാഹം ചെയ്ത് കൊണ്ട് വരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും. താൻ കല്യാണം കഴിച്ചു എന്ന് പറയുമ്പോൾ അമ്മൂമ്മ കൊച്ചുമകനെ അനുഗ്രഹിക്കുന്നതും കെട്ടിപിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുന്നതുമാണ് വീഡിയോയിൽ കാണുന്നത്..

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.