പൊട്ടിച്ചിരിപ്പിക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ‘ആട്- 3’ ഉടൻ

February 7, 2019

മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന കോമഡി ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ടോറന്റ്, ഡിവിഡി റിലീസുകളിലൂടെ വൻ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ആരാധകരായി മാറിയ അസഖ്യം പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് പരാജയപ്പെട്ട ആദ്യ ഭാഗത്തിന്റെ രണ്ടാം പതിപ്പായ ആട് 2 ഇറക്കിയത്.

ആട് 2 ബോക്സ് ഓഫ്‌സിൽ വമ്പിച്ച വിജയം നേടുകയും സാമ്പത്തികമായി ഏറെ ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി വീണ്ടും നിർമ്മാതാവ് വിജയ് ബാബു എത്തിയത്.

ആടിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും- വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു