ലൂസിഫര്‍ ചിത്രത്തിലെ കുട്ടിത്താരത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സ്റ്റീഫന്‍ എന്ന കുട്ടികഥാപാത്രത്തെയാണ് താരം പ്രേക്ഷകര്‍ക്കായ് പരിചയപ്പെടുത്തുന്നത്. ബാലതാരമായ ആദര്‍ശ് ആണ് കുഞ്ഞുസ്റ്റീഫനായ് വെള്ളിത്തിരയിലെത്തുന്നത്.

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് 26 ദിവസങ്ങള്‍ക്കൊണ്ട് വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

Read more:മലയാളം പഠിച്ചത് മോഹന്‍ലാലിന്റെ സിനിമ കാണാന്‍, വീല്‍ചെയറില്‍ നിന്ന് എണീക്കാന്‍പോലുമാകാത്ത ആ ആരാധികയ്ക്കരികില്‍ സൂപ്പര്‍സ്റ്റാര്‍; വീഡിയോ

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.