സസ്‌പെന്‍സ് നിറച്ച് ‘ദ് ഗാംബിനോസി’ന്റെ ക്യാരക്ടർ തീം മ്യൂസിക്‌; വീഡിയോ കാണാം..

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് നവാഗതനായ ഗിരീഷ് മാട്ടട സംവിധാനം ചെയ്യുന്ന ദ് ഗാംബിനോസ്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ വിഷ്ണുവിന്റെ ക്യാരക്ടര്‍ തീം മ്യൂസിക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം  . കുടുംബബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. സസ്‌പെന്‍സും ആക്ഷനും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗാനങ്ങൾക്കും നേരത്തെ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.