പത്മഭൂഷൺ ഏറ്റുവാങ്ങി മോഹൻലാൽ…

March 11, 2019

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ.. ലാലേട്ടന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.. അതുകൊണ്ടുതന്നെ ഏറെ ആവേശത്തിലാണ് ആരാധകർ.


രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിരിക്കുകയാണ് മോഹൻലാൽ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ കുടുംബ സമേതമാണ് എത്തിയത്. മോഹൻലാൽ നിരവധി പേരാണ് ഇത്തവണ രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ ഏറ്റുവാങ്ങിയത്.

അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വൻ താരനിരകൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മാണം പൂർത്തിയാക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.