മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് വിജയ് സേതുപതി; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആരാധകരുള്ള താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. താരത്തിന്റെ ഓരോ ചിത്രങ്ങളും ഓരോ കഥാപാത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ മലയാളി ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുള്ള പുതിയ വാർത്തയാണ് ആരാധകർ സ്വീകരിക്കുന്നത്.

ജയറാം നായകനായി എത്തുന്ന മാർക്കോ മത്തായി എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി എത്തുന്നത്. സനിൽ കളത്തിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാർക്കോണി മത്തായി. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായികയായി എത്തുന്നത്.
Read also: ഇതാണ് നിത്യയുടെ ആ വൈറലായ ഗാനം; വീഡിയോ കാണാം…

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ
വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രത്തിൽ വിജയ് സേതുപതിക്കും ജയറാമിനുമൊപ്പം ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലത് വരാൻ ആഗ്രഹിക്കുന്ന ഒരു സെക്യൂരിറ്റിക്കാരന്റെ ജീവിതവും, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ ലോകം മുഴുവനുമുള്ള ആളുകൾ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ വളരെ മനോഹരമായാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മത്തായി എന്ന സെക്യൂരിറ്റിക്കാരനായാണ് ചിത്രത്തിൽ ജയറാം വേഷമിടുന്നത്. തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രത്തിന്റെ ടാഗ് ലൈൻ തയാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *