ഇതാണ് ലൂസിഫറിലെ ആ രഹസ്യം; തരംഗമായി അവസാന ക്യാരക്ടർ പോസ്റ്റർ

സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ടാണ് ലൂസിഫർ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രത്തിലെ അവസാന ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ ആരാധകർ  കാണാൻ ആഗ്രഹിച്ച രീതിയിൽ സംവിധായകൻ പൃഥ്വിരാജ് മലയാളികൾ സമ്മാനിച്ചപ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ ചേക്കേറിയത് മലയാളികളുടെ ഹൃദയത്തിലാണ്. എന്നാൽ ചിത്രത്തിലെ അവസാന ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ആരാധകർക്ക് വീണ്ടും പൃഥ്വിരാജ് എന്ന സംവിധായകനോട് അടക്കാനാവാത്ത സ്നേഹവും ബഹുമാനവും കൂടി എന്നുതന്നെ പറയാം. കാരണം ചിത്രത്തിലൂടെ പറയാതെ പറഞ്ഞ മോഹൻലാലിൻറെ തന്നെ ഖുറേഷി എബ്രഹാം എന്ന  ക്യാരക്റ്റർ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്..

Read also: ഇവനാണ് യഥാർത്ഥ ഹീറോ; കുഞ്ഞു ജീവൻ ഹൃദയത്തിലേറ്റിയ ഹസ്സന് അഭിനന്ദന പ്രവാഹം

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ വ്യക്തികളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ച ചിത്രം കൂടിയാണ് ലൂസിഫർ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം എട്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *