ആടിനെ മേയ്ച്ചും, തമിഴ് പറഞ്ഞും ബിഗ് ബി; ശ്രദ്ധേയമായി ലൊക്കേഷൻ ചിത്രങ്ങൾ

April 12, 2019

സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന് ലോകം മുഴുവൻ ആരാധകരുണ്ട്.. ബോളിവുഡ് മെഗാസ്റ്റാര്‍ തമിഴിലേക്ക് അരങ്ങേറ്റത്തിനു ഒരുങ്ങുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഈ അത്ഭുത നടൻ  എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ ചില ലൊക്കേഷന്‍ കാഴ്ചകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ആടിനെ മേയ്ച്ചുകൊണ്ട് നടക്കുന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വെള്ള മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമൊക്കെയായി ടിപ്പിക്കല്‍ തമിഴ് ലുക്കിലാണ് ബിഗ്ബി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Happiest moment of my life … thank you God , mom, dad for fulfilling a dream which I have never even dreamt of …. ? toThe evergreen superstar ⁦@SrBachchan ,⁩ sharing it with our super star ⁦@rajinikanth⁩ & Dir ⁦@ARMurugadoss⁩ pic.twitter.com/Dwpd2s2nJG

— S J Suryah (@iam_SJSuryah) March 31, 2019

വിത്യസ്തവും മനോഹരവുമായ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഉയര്‍ന്ത മനിതന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉയരമുള്ള മനുഷ്യന്‍ എന്നാണ്. ഒരു മനുഷ്യന്റെ മഹത്വത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട്. ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ എസ്.ജെ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാകും ഇത്. ഹിന്ദിയിലെ തന്റെ ആദ്യ സിനിമ തന്നെ അമിതാഭ് ബച്ചനോടൊപ്പമാകുന്നതിന്റെ സന്തോഷവും എസ്.ജെ സൂര്യ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

Read more: ഉറക്കം വന്നാൽ ഉറങ്ങണം അത് എവിടാണെങ്കിലും വേണ്ടില്ല; വൈറലായി കുഞ്ഞുവാവയുടെ ക്ലാസ്സിലെ ഉറക്കം, വീഡിയോ കാണാം

ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോള്‍തന്നെ ബിഗ് ബിയുടെ നാല്‍പത് ദിവസങ്ങള്‍ വേണ്ടിവരും ഈ ചിത്രത്തിന് എന്ന് സംവിധായകന്‍ താ തമിള്‍ വണ്ണന്‍ വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ അമിതാഭ് ബച്ചന്റെ തമിഴിലേക്കുള്ള വരവ് തമിഴ് സിനിമാ ലോകത്തിനു മുഴുവന്‍ അഭിമാനമാണെന്നു രജനീകാന്തും മുമ്പ് വ്യക്തമാക്കി. ബിഗ്ബി തമിഴ്‌ സിനിമയില്‍ നായകനായി എത്തുന്നത് ആദ്യമാണെങ്കിലും തമിഴ് സിനിമയുടെ പിന്നണിയില്‍ ഇതിനുമുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജിത്തും വിക്രവും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അമിതാഭ് ബച്ചന്‍.

T 3137 -” ढलती उम्र के साथ एक चीज़ का अफ़सोस हमेशा रहता है की
‘तू’ , बुलाने वाले कम होते जाते है।” ~ Ef pic.twitter.com/20bHMqVJs6

— Amitabh Bachchan (@SrBachchan) March 31, 2019