ക്യാൻസറിന് ഗുഡ് ബൈ; ഇർഫാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ..

April 3, 2019

ബോളിവുഡിലെ ഒരുപിടി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറെ നാളായി ലണ്ടനിൽ ചികിത്സയിൽ ആയിരുന്ന ഇർഫാൻ ഖാൻ തിരിച്ചെത്തി വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങുകയാണെന്ന വാർത്ത ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. പക്ഷെ ലണ്ടനിൽ നിന്നും തിരിച്ചെത്തിയ താരം മാധ്യമങ്ങളെ  കാണാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ താരത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

മുഖം മൂടി ധരിച്ചെത്തിയ താരം മാധ്യമങ്ങളെ കണ്ട് മുഖം മൂടി മാറ്റി മാധ്യമങ്ങൾക്ക് മുഖം കൊടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് താരം ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം താരം ആരോഗ്യവാനായ്  തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

Read also: പഞ്ചാബി ഹൗസിനും മല്ലു സിങ്ങിനും ശേഷം പഞ്ചാബി കഥയുമായ് കാളിദാസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

കഴിഞ്ഞ മാസം മുംബൈയിൽ നിന്നും  തിരിച്ചെത്തിയ താരം ഫെബ്രുവരി 22 മുതൽ പുതിയ ചിത്രം  ഹിന്ദി മീഡിയം-2 വിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യുമെന്നായിരുന്നു വാർത്ത.  2017 ൽ സാകേത് ചൗധരി  സംവിധാനം ചെയ്ത ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

19 -മത് ഐഫ പുരസ്‌കാര വേദിയിൽ മികച്ച നടനുള്ള അവാർഡ് ഇർഫാൻ ഖാന് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഹിന്ദി മീഡിയം. സാബ ഖമർ ആയിരുന്നു ചിത്രത്തിൽ ഇർഫാന്റെ ഭാര്യയായി അഭിനയിച്ചത്. ഡൽഹിയിൽ ഒരു വലിയ സ്കൂളിൽ മകൾക്ക് അഡ്മിഷൻ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്ന സാധാരണക്കാരായ  മാതാപിതാക്കളുടെ കഥ പറയുന്ന ചിത്രമായിരുന്നു ഹിന്ദി മീഡിയം.

 

View this post on Instagram

 

#irfankhan today at the airport ???? and he removes the Mask he was seen wearing earlier.

A post shared by Viral Bhayani (@viralbhayani) on