ഓട്ടോയില്‍ ചെയ്‌സ് ചെയ്ത് കുഞ്ചാക്കോ ബോബനെ കണ്ടു, കാശുപോലും കടം തന്നിട്ടുണ്ട്: സൗഹൃദത്തിന്റെ കഥ പറഞ്ഞ് ജോജുവും കുഞ്ചാക്കോയും: വീഡിയോ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളാണ് ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും. വെള്ളിത്തിരയ്ക്ക് ഇരുവരും ഉറ്റ ചങ്ങാതികളാണ്. ഇപപോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഇരുവരുടെയും ചില സൗഹൃദ കഥകള്‍. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ജോസങ് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കവെയാണ് ഇരുവരും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് വാചാലരായത്.

ഒരിക്കല്‍ ഒരു ഓട്ടോറിക്ഷയില്‍ തന്റെ കാറിനെ ചെയ്‌സ് ചെയ്ത് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന് കുഞ്ചാക്കോബോന്‍ പറഞ്ഞു. അന്ന് ആംഗ്യഭാഷയില്‍ തന്നോട് സംസാരിച്ച ജോജുവിനെ ഇപ്പോഴും ഓര്‍ക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് ഇഷ്ടമാണെന്നും. സിനിമയിലെ ഡാന്‍സ് നല്ലതാണെന്നാണ് താന്‍ അന്ന് ആംഗ്യം കാണിച്ചതെന്നും ജോജു വിശദീകരണവും നല്‍കി. അന്നുതൊട്ടിന്നോളം കുഞ്ചാക്കോ ബോബന്‍ തന്റെ അടുത്ത സുഹൃത്താണെന്നും കാശുപോലും തനിക്ക് കടം നല്‍കിയിട്ടുണ്ടെന്നും ജോജുവും പറഞ്ഞു.

Read more:20 വര്‍ഷംകൊണ്ട് 40 ലക്ഷം മരങ്ങള്‍ നട്ടുവളര്‍ത്തി ഈ ദമ്പതികള്‍; പ്രകൃതിസ്‌നേഹത്തിന്റെ അറിയാക്കഥ

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ആദ്യ ചിത്രമാണ് ജോസഫ്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *