വിത്യസ്ത ഭാവങ്ങളില്‍ പാട്ട്; ‘സിത്താര ഗായകരിലെ കുമ്പിടിയോ അന്യനോ’: പ്രശംസിച്ച് സോഷ്യല്‍ മീഡിയ

May 6, 2019

മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിത്താര. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്‍ക്ക് സുപരചിതയായ സിത്താര ചലച്ചിത്ര പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്. വിത്യസ്ത ഭാവങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയുമെന്നത് സിത്താരയുടെ എടുത്തു പറയേണ്ട മികവു തന്നെ. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിത്താരയെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സബുക്ക് പോസ്റ്റ്. ഗായികയുടെ വിത്യസ്ത ഭാവത്തോടെയുള്ള വിവിധ പാട്ടുകളുടെ ആലാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗായകരിലെ കുംബിടിയോ അന്ന്യനോ മറ്റോ ആണെന്ന് തോന്നിയിട്ടുണ്ട് സിതാര..നാടോടിനൃത്തത്തിലെ മലവേടനായി ഒരു വേദിയില്‍, സ്റ്റേജ് നമ്പര്‍ 2ല്‍ ലളിതഗാനത്തില്‍, വേറൊരിടത്ത് നാടന്‍ പാട്ടില്‍,പിന്നെ നാടക ഗാനമോ കാക്കാരിശ്ശീപ്പാട്ടോ,പിന്നെ സെമിക്ലാസിക്കല്‍ വേദിയില്‍.ഇതൊക്കെ വളരെ വ്യത്യസ്തമായ ശബ്ദ മാനറിസങ്ങളില്‍. അന്ന്യനിലെ അംബി സ്‌റ്റൈല്‍.! ഉയരേയിലെ ‘നീ മുകിലോ’ എന്ന പാട്ട് റേഡിയോയില്‍ കേട്ടപ്പോ പുതു ശബ്ദവുമായി വന്നതേതോ പുതിയ ഗായികയാണെന്ന് ധരിച്ച് വിവരങ്ങള്‍ തിരക്കിയിറങ്ങിയതാണ്. (ഒരു ഓഡിയോ കൊളാഷ് തെളിവിനായി ചേര്‍ത്തിട്ടുണ്ട്, സംഗീതപ്രേമികള്‍ക്ക് )

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ഉയരെ’ എന്ന ചിത്രത്തില്‍ സിത്താര ആലപിച്ച  ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.

അതേസമയം  കുറഞ്ഞ കാലയളവുകൊണ്ട് ലോകമെന്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് സിത്താര. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.