ഇവനാണ് ഹീറോ; കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആവില്ല ഈ ‘കുഞ്ഞു ചേട്ടന്റെ’ സ്‌നേഹം: വീഡിയോ

May 26, 2020
brother helping sister score a basket social media trending

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ചില സ്‌നേഹക്കാഴ്ചകള്‍ പലപ്പോഴും കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് സാഹോദര്യത്തിന്റെ മനോഹരമായ ഒരു സ്‌നേഹക്കാഴ്ച. ഭിന്നശേഷിക്കാരിയായ കുഞ്ഞു സഹോദരിയെ ബാസ്‌കറ്റ് ബോള്‍ കളിപ്പിക്കുന്ന കുഞ്ഞു ചേട്ടനാണ് വീഡിയോയിലെ താരം.

Read more: റോഡ് മുറിച്ചുകടക്കാന്‍ മുള്ളന്‍പന്നിയെ സഹായിക്കുന്ന കാക്ക: വൈറല്‍ വീഡിയോ

വീല്‍ചെയറിലാണ് സഹോദരി. കൈയിലെ ബോള്‍ ഇടാന്‍ പാകത്തിന് ബാസ്‌കറ്റ് തൊട്ടരികില്‍ എത്തിച്ചുനല്‍കുകയാണ് സഹോദരന്‍. ഏറെ പ്രയാസപ്പെട്ട് സഹോദരി ബാസ്‌കറ്റിനുള്ളില്‍ ബോള്‍ വീഴ്ത്തുമ്പോള്‍ കൈയടിച്ച് അവളെ അഭിനന്ദിക്കുകയും ചെയ്യുന്നു ഈ മിടുക്കന്‍. നിരവധിപ്പേരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഈ സ്‌നേഹത്തിന് മുമ്പില്‍ സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞു പോകുന്നു എന്നാണ് ചിലര്‍ വീഡിയോയ്ക്ക് കമന്റായി നല്‍കിയിരിക്കുന്നത്.

Story highlights: Brother helping sister score a basket social media trending