ഇത്ര ക്യൂട്ടായ ഒരു സൗണ്ട് ഇതിനു മുമ്പ് കേട്ടിട്ടുണ്ടാകില്ല; ഭക്ഷണം കഴിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞിന്റെ ‘കൊഞ്ചല്‍’: വൈറല്‍ വീഡിയോ

June 24, 2020
Baby squirrel sounds goes internet viral

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമൊക്കെ അതീതമാണ് പലപ്പോഴും പ്രകൃതി. ഭൂമിയിലെ സകല ജീവജാലങ്ങളിലും പല തരത്തിലുള്ള കൗതുകങ്ങളുണ്ട്. മനുഷ്യര്‍ക്ക് അവയില്‍ പലതും അപൂര്‍വ്വവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഭീമന്‍ പരുന്ത് കണ്ണു ചിമ്മുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഇത്തരത്തില്‍ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ച.

ഒരു അണ്ണാന്‍ കുഞ്ഞാണ് ഈ വീഡിയോയിലെ താരം. അണ്ണാന്റെ ശബ്ദം നമുക്ക് പരിചിതമാണ്. എന്നാല്‍ അണ്ണാന്‍ കുഞ്ഞിന്റെ ശബ്ദമോ…? ഇത് വായിക്കുമ്പോള്‍ പ്രത്യേകത ഒന്നും തോന്നിയില്ലെങ്കിലും ഈ അണ്ണാന്‍ കുഞ്ഞിന്റെ ശബ്ദം കേട്ടുകഴിയുമ്പോള്‍ ആരിലും അല്‍പം കൗതുകം ഉണ്ടാകാന്‍ ഇടയുണ്ട്.

Read more: പേര് പറയും; പിന്നെ അതിശയിപ്പിക്കുന്ന മിമിക്രിയും സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് നാട്ടു മൈന: വൈറല്‍ വീഡിയോ

ജന്തുശാസ്ത്രജ്ഞനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡാനി കോണര്‍ ആണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു അണ്ണാന്‍ കുഞ്ഞിന്റെ തൊട്ടരികിലായി മൈക്രോഫോണ്‍ വെച്ചത്. വെറും ഏഴ് ആഴ്ച മാത്രമാണ് ഈ അണ്ണാന്‍ കുഞ്ഞിന്റെ പ്രായം. ഭക്ഷണം കഴിക്കുമ്പോള്‍ അണ്ണാന്‍ കുഞ്ഞ് ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നു. ‘ക്യൂട്ടെസ്റ്റ് വോയ്‌സ്’ എന്നാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിക്കുന്നത്.

Story highlights: Baby squirrel sounds goes internet viral