തകര്‍പ്പന്‍ സ്മാഷ്; പക്ഷികളുടെ ബാസ്‌കറ്റ് ബോള്‍ മത്സരം ഹിറ്റ്‌

June 29, 2020
Birds basketball match goes internet viral

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയുടെ ഉപയോഗ്താക്കളുമായി. പലപ്പോഴും രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട് സൈബര്‍ ഇടങ്ങളില്‍. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും രസകരവും ഒപ്പം കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതുമായ ഒരു വീഡിയോ ആണ്.

ഒരു ബാസ്‌കറ്റ് ബോള്‍ മത്സരത്തിന്റെ വീഡിയോ ആണ് ഇത്. ഇതില്‍ എന്താണ് ഇത്ര കൗതുകം എന്ന് ചോദിക്കാന്‍ വരട്ടെ. സാധരാണ നമുക്ക് പരിചിതം മനുഷ്യന്മാര്‍ക്ക് ഇടയിലെ ബാസ്‌കറ്റ് ബോള്‍ പ്രകടനങ്ങളാണ്. എന്നാല്‍ വൈറലാകുന്നത് പക്ഷികള്‍ തമ്മിലുള്ള ബാസ്‌കറ്റ് ബോള്‍ മത്സരമാണ്.

Read more: പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ

ഏറെ രസകരമാണ് ഈ മത്സരം. അതിവിദഗ്തമായി ബോള്‍ ബാസ്‌കറ്റില്‍ വീഴ്ത്തുന്നുണ്ട് പക്ഷികള്‍. ഓരോ സ്മാഷ് കഴിയുമ്പോളും സമ്മാനം എന്നോണം അരി മണികളും പക്ഷികള്‍ക്ക് നല്‍കുന്നു. ഇതുകൂടിയായപ്പോള്‍ കൂടുതല്‍ ആവേശത്തോടെയാണ് പക്ഷികളുടെ മത്സരം.

Story highlights: Birds basketball match goes internet viral