കുളത്തിലെ മീനുകൾക്ക് ഭക്ഷണം നൽകി ചിമ്പാൻസി; കൗതുക വീഡിയോ

June 11, 2020
chimpanzee

മനുഷ്യൻ ചെയ്യുന്നതുപോലെത്തന്നെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ അല്ലേ..? എന്നാൽ നിരവധി കാര്യങ്ങളിൽ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെയും നായയുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിലപ്പോൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മനുഷ്യൻ ചെയ്യുന്നതുപോലെ മീനുകൾക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന ഒരു ചിമ്പാൻസിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഫോറസ്ററ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുളത്തിൽ കിടക്കുന്ന മീനുകൾക്കാണ് ചിമ്പാൻസി മീൻ നൽകുന്നത്. സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.

Read also: പൃഥ്വിയുടെ ചിത്രമുള്ള കേക്ക് വേണം; പിറന്നാൾ ദിനത്തിൽ ആവശ്യം പറഞ്ഞ് കുഞ്ഞ് ആമി, സർപ്രൈസ് ഒരുക്കി അച്ഛൻ: ക്യൂട്ട് വീഡിയോ

സോപ്പും ബ്രഷും ഉപയോഗിച്ച് തുണിയലക്കുന്ന ഒരു ചിമ്പാൻസിയുടെ വീഡിയോയും, മനുഷ്യനെ സുഹൃത്തായി കണ്ട് മരത്തിലും ഉയരങ്ങളിലുമെല്ലാം കയറാൻ സഹായിക്കുന്ന മറ്റൊരു ചിമ്പാൻസിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ നേരത്തെ ശ്രദ്ധേയമായിരുന്നു.

Story Highlights: chimpanzee feeds fish viral video