പാൽകുപ്പിയിൽ നിന്നും പാൽ നുണഞ്ഞ് ആനക്കുട്ടി; വാത്സല്യം നിറഞ്ഞൊരു വീഡിയോ

June 12, 2020
elephant

കൗതുകം നിറഞ്ഞതും രസകരവുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മനുഷ്യനെപ്പോലെ തന്നെ വിവേകപൂർവം ചിന്തിക്കുകയും പെരുമാറുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളും സൈബർ ലോകത്ത് താരങ്ങളാകാറുണ്ട്.

ഒരു കുട്ടിയാനയുടെ രസകരമായ കുറച്ച് നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞുങ്ങളെപോലെ പാൽക്കുപ്പിയിൽ പാൽ നുണയുകയാണ് ഒരു കുട്ടിയാന. 39 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

Read also: കുളത്തിലെ മീനുകൾക്ക് ഭക്ഷണം നൽകി ചിമ്പാൻസി; കൗതുക വീഡിയോ

കൗതുകത്തിനപ്പുറം നിഷ്‌കളങ്കത നിറഞ്ഞ കുട്ടിയാനയുടെ ദൃശ്യങ്ങൾക്ക് നിരവധിപ്പേർ മനോഹരമായ കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്. വാത്സല്യവും സന്തോഷവും ഒരുപോലെ നൽകുന്നതാണ് ഈ വീഡിയോ എന്നാണ് മിക്കവരുടെയും അഭിപ്രായം.

Story Highlights: Elephant calf drinks milk from feeding bottle adorable video