തുപ്പല്‍ പ്രയോഗമില്ല, സാനിറ്റൈസര്‍ ഉറപ്പാക്കി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മടങ്ങിയെത്തി

July 2, 2020
Cricket world celebrates wickets with physical distancing

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളായി നിശ്ചലമായിരുന്നു കളിക്കളങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിലെ മൈതാനത്ത് ക്രിക്കറ്റ് മടങ്ങിയെത്തിയിരിക്കുകയാണ്. അതും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്. വിന്‍ഡീസിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരമായിരുന്ന ഇത്. ഈ ക്രിക്കറ്റ് കളിയുടെ വീഡിയോ കായികലോകത്തും ശ്രദ്ധ നേടുകയാണ്.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം ക്യത്യമായി പാലിച്ചുകൊണ്ടായിരുന്നു മത്സരം. ബൗളര്‍മാര്‍ പന്തുകളില്‍ മിനുസം വരുത്താന്‍ തുപ്പല്‍ പ്രയോഗം നടത്തിയില്ല. മത്സരത്തിനിടെ താരങ്ങളെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുകയും ചെയ്തു. വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി. കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് കൈമുട്ടുകള്‍ മാത്രം കൂട്ടിമുട്ടിച്ചായിരുന്നു താരങ്ങളുടെ വിക്കറ്റ് ആഘോഷം.

Read more: ‘കോവിലില്‍ പുലര്‍ വേളയില്‍…’; നടനഭാവങ്ങളില്‍ അതിശയിപ്പിച്ച് മുത്തശ്ശി

ഇംഗ്ലണ്ട്- വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലൈ എട്ടിന് സതാംടണില്‍ വെച്ചാണ് നടക്കുന്നത്. അതേസമയം ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് പരിചയത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പരിശീലന മത്സരം സംഘടിപ്പിച്ചത്.

Story highlights: Cricket world celebrates wickets with physical distancing