‘ഒരു തൂമഴയിൽ’: ഗ്രാമഭംഗിക്കൊപ്പം വിനീത് ശ്രീനിവാസന്റെ ആലാപനവും, മനോഹരം ഈ ഗാനം

January 21, 2021
Vineeth Sreenivsan singing Oru Thoomazhayil

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഗ്രാമഭംഗിയും നാടൻ പ്രണയവും പറയുന്ന ‘ഒരു തൂമഴയിൽ’ എന്ന സുന്ദര ഗാനം. വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അജിത് ബാലകൃഷ്ണനാണ്. ബിബിൻ അശോക് ഈണം പകർന്ന ഗാനം ‘മാരത്തോൺ’ എന്ന ചിത്രത്തിലേതാണ്. നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരത്തോൺ.

പുതുമുഖങ്ങളായ ശിവ ഹരിഹരനും നന്ദന ആനന്ദുമാണ് ചിത്രത്തിൽ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും മനോഹരമായ പ്രണയവും ഗ്രാമത്തിന്റെ ദൃശ്യഭംഗിയുമാണ് ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് നിർമിക്കുന്ന ചിത്രമാണ് മാരത്തോൺ. ആരും പേടിക്കേണ്ട ഓടിക്കോ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Read also:കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

അതേസമയം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിനൊപ്പം പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Story Highlights: Vineeth Sreenivsan singing Oru Thoomazhayil