വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശീലമാക്കാം കലോറി കുറഞ്ഞ സ്‌നാക്‌സ്

March 27, 2021
Healthy, weight-loss-friendly snacks

എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലല്ലോ എന്നത് പലരുടേയും പരാതിയാണ്. പലവിധ കാരണങ്ങളാല്‍ ഇന്ന് പ്രായഭേദമന്യേ പലരിലും അമിത വണ്ണം എന്ന ആരോഗ്യ പ്രശ്‌നം കണ്ടുവരാറുണ്ട്. അമിത വണ്ണം അഥവാ പൊണ്ണത്തടി എന്നത് ആരോഗ്യ പ്രശ്‌നം മാത്രമല്ല സൗന്ദര്യ പ്രശ്‌നം കൂടിയാണ്. പലരിലും വിഷാദത്തിനു പോലും അമിത വണ്ണം കാരണമാകാറുണ്ട്. എന്നാല്‍ കൃത്യമായ വ്യായമവും ആരോഗ്യകരമായ ഭക്ഷണരീതിയും പിന്‍തുടര്‍ന്നാല്‍ ഒരു പരിധി വരെ അമിത വണ്ണത്തെ ചെറുക്കാന്‍ സാധിക്കും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി വേണം പിന്‍തുടരാന്‍. കാര്‍ബോ ഹൈഡ്രേറ്റും കൊഴുപ്പും എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്‌നാക്‌സുകള്‍ തെരഞ്ഞെടുക്കാനാണ് പ്രയാസം.

Read more: ഒടുവില്‍ അതും സംഭവിച്ചു; എല്ലാവരേയും അതിശയിപ്പിച്ച് മീനാക്ഷിയുടെ പാട്ട്: വിഡിയോ

കലോറി കുറഞ്ഞ സ്‌നാക്‌സുകള്‍ കഴിക്കുന്നത് വണ്ണം അമിതമാകാതിരിക്കാന്‍ സഹായിക്കും. വൈകുന്നേരങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്ന സമയത്ത് ഓട്‌സ് ശീലമാക്കുന്നത് നല്ലതാണ്. സ്‌നാക്‌സ് ടൈമില്‍ മാത്രമല്ല പ്രഭാത ഭക്ഷണമായും അത്താഴമായുമൊക്കെ ഓട്‌സ് കഴിക്കുന്നത് ആരോഗ്യകരമാണ്. കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു.

വറുത്തും പൊരിച്ചതുമായ വിഭവങ്ങളും ബേക്കറി വിഭവങ്ങളും കഴിക്കുന്നത് കുറയ്ക്കുക. പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് തണ്ണിമത്തന്‍. വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തന്‍ പോലുള്ള പഴ വര്‍ഗങ്ങള്‍ അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ കുക്കുമ്പറും ആപ്പിളുമൊക്കെ കഴിക്കാം. പഴവര്‍ഗങ്ങളും പച്ചക്കറികളും മുളപ്പിച്ച ചെറുപയറും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാലഡും സ്‌നാക്‌സ് ടൈമില്‍ കഴിക്കുന്നത് നല്ലതാണ്.

Story highlights: Healthy, weight-loss-friendly snacks