ആരോഗ്യത്തോടെ ഇരിക്കാൻ വേണം ചില നല്ല ശീലങ്ങൾ…

May 27, 2021

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും സാധാരണ ജനങ്ങളിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും മാനസീക പ്രശ്നങ്ങളുമൊക്കെയാണ് സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാൻ ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ചില ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ നല്ല ഭക്ഷണരീതിയും നല്ല ഉറക്കവും വ്യായാമവുമൊക്കെ ഏറ്റവും അത്യാവശ്യമാണ്. മനസും ശരീരവും ഒരുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ ചില ടിപ്‌സുകൾ പരിചയപ്പെടുത്തുകയാണ് ലൈഫ് സ്റ്റൈൽ കോച്ച് ലൂക്ക് കൂടിഞ്ഞ്യോ.

രാവിലെ ഉറക്കമുണർന്നാൽ ആദ്യം കുറച്ച് സമയം ഡീപ് ബ്രത് എടുക്കുക. ഏകദേശം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇത് തുടരാം. ഇതിന് പുറമെ ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കുക. അതിന് പകരമായി 12 മണിക്കൂർ നേരത്തിനുള്ളിൽ ഭക്ഷണം കഴിക്കുക. ബാക്കിയുള്ള 12 മണിക്കൂറിൽ ജ്യൂസോ വെള്ളമോ മാത്രം കഴിക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കുക.

Read also:എന്താ എക്സ്പ്രഷൻ; പൊട്ടിച്ചിരിപ്പിച്ച് കുട്ടി ദാസനും വിജയനും, വിഡിയോ ഏറ്റെടുത്ത് അജു വർഗീസ്

മുഴുവൻ സമയവും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ ഒരുദിവസം 9000 മുതൽ 12000 അടിയെങ്കിലും നടക്കുക. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് അല്പസമയം എഴുന്നേറ്റ് നടക്കുക.

Read also:ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും: സോയ അഗർവാൾ

രാത്രി കിടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇത്തരം ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നത് നിർത്തുക.

Story Highlights:lifestyle tips to stay healthy during the pandemic