Special

130 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ അപൂർവ അഥിതി; ഹാരി പോർട്ടർ ചിത്രങ്ങളിലെ ദൂതനെ കണ്ട ആവേശത്തിൽ സോഷ്യൽ മീഡിയ

മനുഷ്യന് പുറമെ പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായ പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ നിരവധി വീഡിയോകലും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ സൈബര്‍ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു പക്ഷി. ഹാരി പോർട്ടർ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അപൂർവ ഇനത്തിൽപ്പെട്ട സ്നോയി ഔൾ എന്ന പക്ഷിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപൂർവ...

ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനനിന് പ്രത്യേകതകൾ ഏറെയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കള്ളിനൻ കണ്ടെടുത്തത്. 1905 ജനുവരി 26 നാണ് ഖനിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഫ്രഡറിക് വെൽസ് ഈ വജ്രം കണ്ടെത്തുന്നത്. കള്ളിനൻ കണ്ടെടുത്ത ഖനിയുടെ സ്ഥാപകനായ തോമസ് കള്ളിനന്റെ പേരാണ് ഈ വജ്രത്തിന് നൽകിയത്. പത്ത് സെന്റീമീറ്റർ നീളവും 6.35 സെന്റീമീറ്റർ വീതിയുമുള്ള...

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാലുകൾ ഒരിക്കൽ പോലും നിലത്ത് സ്പർശിക്കാതെ മുപ്പത്തിമൂന്ന് നിലകളിലൂടെ സൈക്കിൾ ഓടിച്ച് കയറ്റുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. 30 മിനിറ്റിലാണ് ഫോണ്ടനോയ് സ്റ്റെപ്പുകളിലൂടെ സൈക്കിൾ...

ഉഷ്ണം പൊഴിക്കുന്ന ഐസ് പാളികൾ; കാഴ്ചയിൽ വസന്തം ഒരുക്കിയ ഇടത്തിന് പിന്നിൽ…

ഐസ് താഴ്‌വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമെന്നാണ് തുർക്കിയിലെ പാമുഖലിയെ ഇവിടെയെത്തുന്നവർ വിശേഷിപ്പിക്കുന്നതും. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതുപോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം. ഐസ് പാളികൾ...

‘ഒന്നു വീതം മൂന്ന് നേരം’ കവിത വായിച്ചാല്‍ ചിലപ്പോള്‍ രോഗം മാറിയേക്കും; കേട്ടിട്ടുണ്ടോ ലോകത്തിലെ ആദ്യ കവിതാ ഫാര്‍മസിയെക്കുറിച്ച്…

തലവാചകം വായിക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. കാരണം കവിത വായിച്ച് രോഗം മാറ്റാന്‍ പറ്റുമോ എന്ന് പലരും ചിന്തിച്ചേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാകില്ലെങ്കിലും മാനസികമായ രോഗാവസ്ഥകളെ ഭേദപ്പെടുത്താന്‍ കവിതകള്‍ക്ക് സാധിക്കുന്നു. മരുന്നുകള്‍ പോലെ കവിതകള്‍ രോഗികള്‍ക്ക് നല്‍കുന്ന പോയട്രി ഫാര്‍മസികള്‍ പോലുമുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ കവിതാ ഫാര്‍മസി സ്ഥാപിക്കപ്പെട്ടത് ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലാണ്. കവിയായ ഡെബോറ അല്‍മയാണ്...

വട്ടക്കണ്ണടയും നരച്ച താടിയും കൈയില്‍ കൊക്ക- കോളയും; ഹിറ്റായ സാന്താക്ലോസ് രൂപത്തിന്റെ കഥ

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കി പുതിയ പ്രതീക്ഷകളുമായി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ലോകജനത. മഞ്ഞിന്റെ പുതപ്പണിഞ്ഞ് നക്ഷത്രങ്ങളെ വാരിവിതറിയെത്തുന്ന ഓരോ ധനുമാസവും ക്രിസ്മസിന്റെ സുന്ദരമായ ഓര്‍മ്മകളാല്‍ സമ്പന്നമാണ്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. പുല്‍ക്കൂട്, ക്രിസ്മസ്ട്രീ, നക്ഷത്രം, കരോള്‍ പിന്നെ സാന്താക്ലോസും. കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന...

ഇതാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്; വിൽപ്പനയ്ക്കുവെച്ച് 177 വർഷം മുൻപത്തെ കാർഡ്

ക്രിസ്‌മസ്‌ ആഘോഷത്തിന്റെ തിരക്കിലാണ് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ.. ക്രിസ്‌മസ്‌ കാർഡുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകജനത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ലോകത്തെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്. 177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ് പുറത്തിറങ്ങിയത്. വിക്ടോറിയൻ കാലഘട്ടത്തിന്റെ ഒരു രൂപരേഖയാണ് ഈ...

മലയാളത്തിന് അഭിമാന നിമിഷം; 2020-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരങ്ങളിൽ ഇടംനേടി മോഹൻലാൽ

മലയാളത്തിന്റെ പേര് ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച ചലച്ചിത്രതാരമാണ് പത്മശ്രീ മോഹൻലാൽ. ഇപ്പോഴിതാ മലയാളികൾക്ക് വീണ്ടും അഭിമാനമാകുകയാണ് മോഹൻലാൽ എന്ന അത്ഭുതപ്രതിഭ. 2020-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സൗത്ത് ഇന്ത്യൻ താരങ്ങളിൽ ഇടംനേടിയിരിക്കുകയാണ് മോഹൻലാൽ. ആദ്യ പത്തിലാണ് മോഹൻലാലും ഇടംനേടിയിരിക്കുന്നത്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മോഹൻലാൽ ഉള്ളത്. അതേസമയം മലയാളത്തിൽ നിന്നും ആദ്യമായാണ്...

ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. വേണ്ടിവന്നാല്‍ ചിലപ്പോള്‍ ഒരു എലി പോലും ജീവിതത്തില്‍ സൂപ്പര്‍ഹീറോയായി മാറും. ധീരതയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ നേടിയ ഒരു എലിയുണ്ട്. കഥകളിലോ നോവലുകളിലോ സിനിമകളിലോ ഒന്നുമല്ല കംബോഡിയ എന്ന രാജ്യത്ത്. മഗാവ എന്നാണ് ഈ എലിയുടെ പേര്. ആള് നിസ്സാരക്കാരനല്ല. ലാന്‍ഡ്‌മൈന്‍ ഡിറ്റക്ഷന്‍ റാറ്റാണ് മഗാവ. ഭൂമിക്കടിയില്‍ പൊട്ടാതെ...

വരണ്ടുണങ്ങിയ മണ്ണില്‍ കാടു വളര്‍ത്തിയ ദമ്പതിമാര്‍

കാടെവിടെ മക്കളേ കാടെവിടെ മക്കളേ…. എന്ന കവിത ചൊല്ലിക്കൊണ്ട് കാടുകളെ തിരയേണ്ട കാലമാണിപ്പോള്‍. യന്ത്ര സംസ്‌കാരത്തിന്റെ കരാളഹസ്തത്തില്‍ അമരുകയാണ് പല കാടുകളും ഇന്ന്. മനോഹരമായ പച്ച പട്ടുടുത്ത ഇടങ്ങളെല്ലാം ഇന്ന് അംബര ചുംബികളായ കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. പ്രകൃതി സ്‌നേഹത്തെക്കുറിച്ച് പലരും വാതോരാതെ പ്രസംഗിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ പ്രകൃതിയെ മറക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...