Viral post

ഗർഭിണിയായ ഭാര്യക്ക് ‘ഒരുകിലോ’ കുങ്കുമപ്പൂവ് വാങ്ങാൻ പോയി അമളി പറ്റിയ ഭർത്താവ്; വൈറലായി രസകരമായ അനുഭവക്കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുങ്കുമപ്പൂവാണ് സമൂഹമാധ്യമങ്ങളിൽ താരം. ഗർഭിണിയായ ഭാര്യക്ക് കുങ്കുമപ്പൂവ് വാങ്ങാൻ പോയപ്പോൾ സംഭവിച്ച അമളി ലിജിൻ എന്ന യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കുങ്കുമപ്പൂവിന്റെ വില ചർച്ചയായത്. ഭാര്യയുടെ ആഗ്രഹം സാധിച്ച് നൽകാനായി ബൂസ്റ്റും ഹോർലിക്ക്‌സും വാങ്ങാൻ പോകുന്ന ലാഘവത്തോടെയാണ് ലിജിൻ കടയിലെത്തിയത്. ലിജിന്റെ കുറിപ്പ്; ഗർഭിണിയായപ്പോൾ എന്റെ ഭാര്യയ്ക്ക് ഒരു പൂതി. കുങ്കുമപ്പൂവിട്ട്...

വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്‌നേഹം. വര്‍ണ്ണനകള്‍ക്ക് അതീതവും. മനുഷ്യരുടെ ഇടയിലേത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമിടയിലെ അമ്മസ്‌നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്. മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മക്കളെ ചേര്‍ത്തുനിര്‍ത്തുന്ന അമ്മമാര്‍ നല്‍കുന്ന പ്രചോദനവും സ്‌നേഹവും ചെറുതല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് അമ്മസ്‌നേഹത്തിന്റെ ഹൃദ്യമായ ഒരു വീഡിയോ. വൈദ്യുത ലൈനില്‍ കുടങ്ങിപ്പോയ...

സഹോദരനൊപ്പം അഭിനയിക്കുമ്പോള്‍ കൗതുകമുണ്ട്, ഒപ്പം ടെന്‍ഷനും; വിശേഷങ്ങള്‍ പങ്കുവെച്ച് സനുഷ

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് സനുഷ. 'ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപെന്‍' എന്ന ചിത്രത്തിലൂടെ സനുഷയുടെ സഹോദരന്‍ സനൂപും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായി. ഇരുവരും ഒരുമിച്ച് ഒരു സിനിമയിലെത്തുന്നു എന്നതാണ് ചലച്ചിത്രലോകത്തെ ഒരു കൗതുക വാര്‍ത്ത. സഹോദരന്‍ സനൂപിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് വിശേഷങ്ങല്‍ പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സനുഷ വിശേഷങ്ങള്‍ പങ്കുവെച്ചത്. സനൂപിനൊപ്പം...

അനുഷ്‌കയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ നന്ദി; കോഹ്‌ലിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

ആരാധകര്‍ ഏറെയുള്ള താരജോഡികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മ്മയും. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ വീണ്ടും തരംഗമാവുകയാണ് താരദമ്പതികള്‍. വിരാട് കോഹ്‌ലി പങ്കുവെച്ച അനുഷ്‌ക ശര്‍മ്മയുടെ ചിത്രമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. അനുഷ്‌കയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ചെറുകുറിപ്പും ഒപ്പം ചേര്‍ത്താണ് വിരാട് കോഹ്‌ലി അനുഷ്‌കയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അനുഷ്‌ക തനിക്ക് വലിയ പ്രോത്സാഹനവും പ്രചോദനവുമാണ്. തന്നെ മുന്നോട്ടു...

‘കുഞ്ഞുവാവയ്ക്ക് സമ്മാനപ്പെരുമഴ’; വൈറലായി ഈ അമ്മയുടെ കുറിപ്പ്..

ബോളിവുഡിന്റെ പ്രിയ നടൻ ഷാഹിദ് കപൂറിന്റെയും പ്രിയ പത്‌നി മിറ കപൂറിന്റെയും വീട്ടിലെ പുതിയ അതിഥിയെ ഏറെ സ്നേഹത്തോടെയാണ്  ബോളിവുഡ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞുവാവയ്ക്ക് ആശംസകളും സമ്മാനങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്. വാവയ്ക്ക് ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞുകൊണ്ടുള്ള  മിറയുടെ ഇൻസ്ററഗ്രാം പോസ്റ്റ് വൈറലാകുകയാണ്. കഴിഞ്ഞ ദിവസം  മിറ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിറയുടെ അടുത്ത സുഹൃത്തും...

‘ജെസിയെ ആദ്യമായി കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്’; കല്ല്യാണക്കഥ പങ്കുവെച്ച് വിജയ് സേതുപതി

രസകരമായ കല്ല്യാണക്കഥ പങ്കുവെച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം വിജയ് സേതുപതി. അനേകകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിജയ് സേതുപതിയുടെയും ജെസി എന്ന മലയാളി യുവതിയുടെയും വിവാഹം. മക്കള്‍ സെല്‍വന്‍ എന്ന പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ വിവാഹം ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. സിനിമയില്‍ തിളങ്ങുന്നതിനു മുമ്പേ വിവാഹിതനായി അദ്ദേഹം. കഷ്ടപ്പാടിന്റെ കാലങ്ങളില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് പ്രിയസഖി ജെസി. അടുത്ത...

മിന്നും പ്രകടനത്തിന് വിഹാരിയെ സഹായിച്ചത് ആ ‘കായികതാര’ ത്തിന്റെ ഫോണ്‍കോള്‍

ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ കായികലോകത്തിന് മറക്കാനാകില്ല. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്‌സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി...

നിങ്ങളുടെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കുന്നു, പക്ഷെ അങ്ങനെ ചെയ്യരുത് ആരാധകരോട് അപേക്ഷയുമായി ടൊവിനോ

മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സൂപ്പർ ഹിറ്റായ ചിത്രം മികച്ച സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം വിജയിപ്പിച്ചതിന് പ്രേക്ഷകർക്ക് നന്ദി പറയുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസ്. എന്നാൽ നന്ദി പറയുന്നതിനൊപ്പം പ്രേക്ഷകരോട് ഒരു അപേക്ഷയുമായി...

വൈദ്യശാസ്ത്രത്തെപ്പോലും വെല്ലുവിളിച്ച ഹൃത്വിക് റോഷന്റെ ജീവിതം; വൈറലായി സഹോദരിയുടെ കുറിപ്പ്

ബോളിവുഡ് സിനിമരംഗത്ത് പകരം വയ്ക്കാനില്ലാത്ത നടനാണ് ഹൃത്വിക് റോഷന്‍. കുടുംബത്തോട് ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ട് ഈ താരം. സഹോദരി സുനൈനാ റോഷനുമായുള്ള അടുപ്പത്തെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും ഹൃത്വിക് പറഞ്ഞിട്ടുണ്ട്. സഹോദര സ്‌നേഹത്തിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഹൃത്വിക്കിനെ കുറിച്ച് സുനൈനാ റോഷന്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃത്വിക്കിന്റെ...

Latest News

ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക്...