പാട്ടിനിടയ്ക്ക് സ്വരമിടറിയെങ്കിലും പതറാതെ ഋതുരാജ്; പ്രോത്സാഹിപ്പിച്ച് വിധികര്‍ത്താക്കളും: വീഡിയോ

ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ എന്ന പരിപാടി. വൈവിധ്യമാര്‍ന്ന ആലാപന മാധുര്യംകൊണ്ടും. നിഷ്‌കളങ്കതയാര്‍ന്ന കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ മിനിസ്‌ക്രീനില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു.

ആരാധകരുടെ എണ്ണത്തില്‍ ഏറെ മുന്നിലാണ് ടോപ് സിംഗറിലെ ഋതുരാജ്. വിധികര്‍ത്താക്കള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം ഈ കുട്ടിത്താരം ഋതുക്കുട്ടനാണ്. അത്രമേല്‍ സുന്ദരമാണ് ഋതുരാജിന്റെ ആലപാനം. മനോഹരമായ പാട്ടുകള്‍ക്കൊണ്ട് എപ്പോഴും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്താമാക്കാറുള്ള ഋതുരാജിന് ടോപ് സിംഗര്‍ വേദിയില്‍ സ്വരമൊന്ന് ഇടറി.

‘ഒരു മുഖം മാത്രം കണ്ണില്‍… എന്നു തുടങ്ങുന്ന ഗാനമാണ് ഇത്തവണ ടോപ് സിംഗറില്‍ ഋതുരാജ് ആലപിച്ചത്. എന്നാല്‍ ഇടയ്ക്ക് ആലാപനത്തില്‍ ചെറിയൊരു പിഴവ് സംഭവിച്ചെങ്കിലും ഋതുരാജ് വീണ്ടും പാടി. വിധികര്‍ത്താക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പതറാതെ ഗാനം പൂര്‍ത്തിയാക്കാന്‍ ഈ കുട്ടിത്താരത്തിന് കഴിഞ്ഞു.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

Read more:മഴ, ചായ, ജോണ്‍സണ്‍ മാഷ്… ആഹാ!; ശ്രദ്ധേയമായി ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ ടീസര്‍

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

എല്ലാ ദിവസവും രാത്രി 8 മണിക്ക് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ മനോഹര സംഗീതവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *